ലഹരിമരുന്നുകളുമായി യുവാക്കൾ പിടിയിൽ
വെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കിൽ നന്ദു (27), പന്തിപൊയിൽ അയിക്കാരൻ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇൻസ്പെക്ടർ പി.സി. റോയിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി ഭാഗത്തു നിന്നും അഞ്ചാം മൈൽ ഭാഗത്തേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന ലഹരിമരുന്നുകളാണ് പരിശോധനയിൽ പിടികൂടിയത്. ഇവരിൽ നിന്ന് 2 മില്ലിഗ്രാം എംഡിഎംഎ, 13 ഗ്രാം ഹാഷിഷ് ഓയിൽ, 22 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ജില്ലയിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ്റെ ‘ ഭാഗമായി നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ വലയിലായത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
