Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ജനസൗഹൃദ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: എവർഷൈൻ കണിയാമ്പറ്റ വിഷൻ 2030″ പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ നല്ല നാടിനായി നല്ല നാളേക്കായി എന്ന ലക്ഷ്യത്തോടെ പൊതു ജനങ്ങൾക്ക് പഞ്ചായത്തിലെ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ‘ ജന സൗഹൃദ സേവന കേന്ദ്രം’ തുറന്നു. വൈസ് പ്രസിഡൻ്റ് രോഷ്‌മ രമേഷിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജിത്ത് എൻ.ബി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ. എം ഫൈസൽ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം അബ്ദുറഹിമാൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി സുരേഷ് ബാബു, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാരും പഞ്ചായത്ത് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. 8 -ാം വാർഡ് മെമ്പർ നയനമോൾ ബിജു നന്ദി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *