Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

കള്ളാടി ദുരന്തം: സുരക്ഷാ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കണം

മേപ്പാടി: ചൂരൽമലയിൽ ഉണ്ടായ ഉരുൾ ദുരന്തത്തിന് സമാനമാണ് കള്ളാടിയിൽ ഉണ്ടായതെന്നും നഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ട പരിഹാരം കൊടുക്കണമെന്നും സുരക്ഷാ ഭീഷണി നേരിടുന്നവരെ ഇനിയൊരു പരീക്ഷണത്തിന് കാത്ത് നിൽക്കാതെ പുനരധിവസിപ്പിക്കണമെന്നും ബദ്റുൽഹുദാ ഭാരവാഹികൾ സർക്കാരിനോട് അഭ്യർഥിച്ചു

ബദ്റുൽ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി ഡയറക്ടർ അബ്ദുൽ ഗഫൂർ സഖാഫി കുന്നളം, മാനേജർ നസീർ കോട്ടത്തറ എന്നിവർ ദുരന്ത പ്രദേശം സന്ദർശിക്കുകയും പ്രയാസപ്പെടുന്ന പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു
ചിലരൊക്കെ വാടകയ്ക്ക് വീട് അന്വേഷിക്കുന്നുണ്ട് മാസ വാടക കൊടുക്കാനോ അഡ്വാൻസ് കൊടുക്കാനോ കയ്യിലൊന്നുമില്ല എന്ന പരിതാപകരമായ അവസ്ഥ നേരിൽ കാണാൻ കഴിഞ്ഞു ഇത്തരക്കാരെ ചേർത്ത് പിടിക്കണമെന്നും പെരുവഴിയിലാക്കരുതെന്നും ബഹു മുഖ്യ മന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടു എല്ലാം മറന്ന് ദുരന്ത മുഖത്ത് സേവനം ചെയ്ത സന്നദ്ധ സംഘടനകളെയും സർക്കാർ സംവിധാനങ്ങളെയും അഭിനന്ദിക്കുന്നതായും ബദ്റുൽഹുദാ ഭാരവാഹികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *