എടവക പഞ്ചായത്ത് സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു
തോണിച്ചാൽ: എടവക പഞ്ചായത്ത് സേവാഭാരതി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ആസ്ഥാനമായി സേവാഭാരതി ആശ്രയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. തോണിച്ചാൽ പി.പരമേശ്വരനും കുടുംബവും സൗജന്യമായി നിർമ്മിച്ച് നൽകിയ ഓഫീസ് റൂമിന്റെ ഉദ്ഘാടനം യുവ വ്യവസായി ജഫിൻ സൈമൺ നിർവ്വഹിച്ചു. ആശ്രയ കേന്ദ്രത്തിന്റെ താക്കോൽ എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിൽസൺ കോക്കണ്ടത്തിൽ പി.പരമേശ്വരനിൽ നിന്ന് ഏറ്റു വാങ്ങി സേവാഭാരതിയെ ഏൽപ്പിച്ചു. കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് എം.രജീഷ് മാസ്റ്റർ സേവാ സന്ദേശം നൽകി. കെ.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി ബാബു രാജൻ, ശ്യാമള, ഇ.കെ ഗോപി, രാധാകൃഷ്‌ണൻ, അനിൽ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ആശ്രയ കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യമായി ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും നടത്തി.
