Event More NewsFeature NewsNewsPoliticsPopular News

ഇൻസ്റ്റഗ്രാമിൽ ബിജെപിയെ മറികടന്നു; മണിക്കൂറുകൾക്കകം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചു.

ഇൻസ്റ്റഗ്രാമിൽ ഭരണകക്ഷിയാ യ ബിജെപിയുടെ ഔദ്യോഗിക പേജിനേ ക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്ത മാക്കിയതിന് പിന്നാലെ, പ്രശസ്ത‌ രാഷ്ട്രീ യ പരിഹാസ കൂട്ടായ്‌മയായ ‘കോക്രോച്ച് ജ നതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് ഇ ന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യ ത്തെത്തുടർന്നാണ് നടപടിയെന്ന് എക്സ് വ്യക്തമാക്കി.ഇന്ത്യൻ രാഷ്ട്രീയത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കൂട്ടായ്‌മയാണിത്. ഇൻ സ്റ്റഗ്രാമിൽ സിജെപിയുടെ ഫോളോവേഴ്സ് കുതിച്ചുയർന്ന് 1.3 കോടി പിന്നിട്ടതോടെയാ ണ് സംഭവം ചർച്ചയാകുന്നത്. നിലവിൽ ബി ജെപിയുടെ ഔദ്യോഗിക പേജിന് 88 ലക്ഷം ഫോളോവേഴ്സ‌സ് മാത്രമാണുള്ളത്. ബിജെപി യെക്കാൾ ജനപ്രീതി നേടിയതിന് തൊട്ടുപി ന്നാലെയാണ് എക്‌സ് അക്കൗണ്ടിനെതിരെ യുള്ള അടിയന്തര നീക്കം.സിജെപിയുടെ ‘@CJP_2029’ എന്ന ഔദ്യോ ഗിക എക്സ് ഹാൻഡിൽ തുറക്കുമ്പോൾ ‘അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഒരു ഔദ്യോ ഗിക താൽപര്യപ്രകാരം ലഭിച്ച നിയമപരമാ യ ആവശ്യത്തെ തുടർന്നാണ് ഇന്ത്യയിൽ മാ ത്രം അക്കൗണ്ട് ലഭ്യമാകാത്തതെന്നാണ് ക്സ് നൽകുന്ന വിശദീകരണം.”പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരിക്കുന്നു,” എന്ന് അക്കൗണ്ട് ബ്ലോ ക്കായതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു കൊണ്ട് സിജെപി സ്ഥാപകൻ അഭിജീത് ദി പ്കെ കുറിച്ചു. സോഷ്യൽ മീഡിയയിൽ വലി യ പിന്തുണയോടെ മുന്നേറിക്കൊണ്ടിരുന്ന പരിഹാസ പേജിനെതിരെ പെട്ടെന്നുണ്ടായ ഈ ഡിജിറ്റൽ നടപടി വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും സൈബർ ഇടങ്ങ ളിൽ വഴിതുറന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *