Event More NewsFeature NewsNewsPoliticsPopular NewsRecent News

സ്പന്ദനം കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി: സ്പന്ദനം മാനന്തവാടി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി സഹകരിച്ച് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.ബത്തേരി എംപ്ലോയ്മെന്റ് ഓഫീസർ എം.ജെ അനുമോദ്, കൽപ്പറ്റ അസി. എംപ്ലോയ്മെന്റ് ഓഫീസർ ഷിജോമോൻ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ജോൺ പി.സി. , ട്രഷറർ ജസ്റ്റിൻ പനച്ചിയിൽ, ഡോ.എ. ഗോകുൽദേവ് , കെ.കെ. മോഹൻദാസ് , എം. കരുണാകരൻ, മനു മത്തായി, പി.കെ. മാത്യു, മുസ്‌തഫ കോമത്ത്, കെ.ജെ. ആൻ്റണി, കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *