Event More NewsFeature NewsNewsPoliticsPopular NewsRecent News

അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ – സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ റെസിഡന്റ് ഡോ. സുഹാന പർവീൻ അമ്മമാരുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. അമ്മമാർക്ക് നൽകിയ ആശംസാ കാർഡുകളുടെ വിതരണോദ്ഘാടനം മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ദിവ്യ എസ്, സീനിയർ റെസിഡന്റ് ഡോ. ശരണ്യ പി എന്നിവർ സംയുക്തമായി നിർവ്വഹിച്ചു. കൂടാതെ അൾട്രാ സൗണ്ട് സ്കാനിംഗ്, പാപ്സ്മിയർ, തൈറോയിഡ്, സി ബി സി, ആർ ബി എസ്, സെറം ക്രിയാറ്റിനിൻ, സെറം കാൽസ്യം തുടങ്ങിയ പ്രധാന പരിശോധനകളും ഗൈനക്കോളജി, ജനറൽ സർജറി, ഡെന്റൽ, ഡെർമറ്റോളജി, ഡയറ്റെറ്റിക്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഉൾപ്പെടുത്തികൊണ്ടുള്ള ഇളവുകളോട് കൂടിയ ഹെൽത്ത്‌ ചെക്ക് അപ്പ് സ്കീമും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. മെയ്‌ 11 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന ഈ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി
8111 881 100, 8111 881 051 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *