ഗോത്രകിരണം രണ്ടാം ഘട്ടം സമാപിച്ചു
സുല്ത്താന് ബത്തേരി: ജില്ലയിലെ പിന്നാക്ക വിഭാഗത്തില്പ്പെട്ട യുവതീയുവാക്കള്ക്ക്സംഘടിപ്പിച്ച ‘ഗോത്രകിരണം’ സൗജന്യ പിഎസ്സി പരിശീലനത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു. എക്സൈസ് വിമുക്തി മിഷന്, സൈറ്റ് വയനാട്, ഡോണ് ബോസ്കോ കോളജ് എന്നിവ സംയുക്തമായാണ്
പരിശീലനം സംഘടിപ്പിച്ചത്. സര്ക്കാര്, അര്ധസര്ക്കാര് മേഖലകളില് ജോലി നേടാന് യുവതയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില് 132 ഉദ്യോഗാര്ഥികള് പങ്കെടുത്തു.
ഡോണ് ബോസ്കോ കോളജില് സമാപന സമ്മേളനം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന് മാനേജരുമായ സജിത്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സൈറ്റ് വയനാട് പ്രസിഡന്റ് ഫാ.ആന്റണി അധ്യക്ഷത വഹിച്ചു. പരിശീലനം പൂര്ത്തിയാക്കിയവര്ക്കുള്ള റാങ്ക് ഫയല് വിതരണം സൈറ്റ് വയനാട് ഡയറക്ടര് ഫാ.ജെന്സണ് നിര്വഹിച്ചു. എക്സൈസ് അസി.ഇന്സ്പെക്ടര് കെ.കെ. ബാബു, പ്രിവന്റീവ് ഓഫീസര് കെ.കെ. അനില്കുമാര്, പ്രിവന്റീവ് ഓഫീസര് ഗ്രേഡ് കെ.എ. ഉണ്ണിക്കൃഷ്ണന്, സിവില് എക്സൈസ് ഓഫീസര്മാരായ കെ. ഹാഷിം, മന്സൂര് അലി എന്നിവര് പ്രസംഗിച്ചു.
ജനമൈത്രി എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് ടി. അശോക് കുമാര് സ്വാഗതവും വിമുക്തി മിഷന് ജില്ലാ കോ ഓര്ഡിനേറ്റര് എന്.സി. സജിത്ത്കുമാര് നന്ദിയും പറഞ്ഞു
