Event More NewsFeature NewsNewsPoliticsPopular NewsRecent News

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അംഗങ്ങളെ പ്രഖ്യാപിച്ച് നാസ

ആർട്ടെമിസ് 3 ദൗത്യത്തിൻ്റെ ക്രൂ അംഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രൂ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. നാസ ആസ്ട്രോനോട്ട് റാൻഡി ബ്രെസ്‌നിക് ആണ് മിഷൻ കമാൻഡർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൂക പെർമിറ്റാനോ മിഷൻ പൈലറ്റാകും. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി അംഗമാണ് പൈലറ്റായ ലൂക പർമിറ്റാനോ.

ഭ്രമണപഥത്തിൽ വെച്ച് മറ്റ് പേടകങ്ങളുമായി ഡോക് ചെയ്യുന്നതടക്കമുള്ള നിർണായക പരീക്ഷണങ്ങളാണ് ആർട്ടിമിസ് ത്രീ ലക്ഷ്യമിടുന്നത്. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ് ഫോറിന് മുന്നോടിയായ ദൗത്യം നടക്കുക 2027ലാണ്. ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള നാസയുടെ ആസ്ഥാനമായ ജോൺസൺ സ്പേസ് സെന്ററിൽ നിന്നുള്ള തത്സമയ ബ്രീഫിംഗിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കാനും ഭാവിയിൽ ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് അടിത്തറ പാകാനും ലക്ഷ്യമിടുന്ന നാസയുടെ വിശാലമായ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് ആർട്ടെമിസ് 3.

ആർട്ടെമിസ് 2 ദൗത്യം ചന്ദ്രനെ വലംവെച്ച് വിജയകരമായി തിരിച്ചെത്തിയത് നാസയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ആർട്ടെമിസ് 2ൽ ഭൂമിസ് 2ൽ 10 ദിവസത്തെ ദൗത്യത്തിനിടയിൽ അവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ചിത്രങ്ങളുൾപ്പടെ ഒട്ടേറെ വിവരങ്ങൾ ശേഖരിക്കുകയും സാങ്കേതിക വിദ്യകൾ പരീക്ഷിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *