കുടുംബശ്രീ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്കപ്പ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി.ജയചന്ദ്രൻ വിതരണം നടത്തി. കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ള 30 കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് 25 ദിവസത്തെ പരിശീലനം നൽകിയത്.
സി.ഡി.എസ്2 ചെയർപേഴ്സൺ ആർ.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.ഡി.എസ്-1 ചെയർപേഴ്സൺ ആർ.ആർ.പ്രസന്നകുമാരി,
ജില്ലാ പ്രോഗ്രാം മാനേജർ പി.ഹുദൈഫ് ,ശ്രുതി രാജൻ, ബ്ലോക്ക് കോഡിനേറ്റർ എം.എസ്.വിദ്യമോൾ, ട്രെയിനിങ് അധ്യാപിക ജയ, എം.ഇ.സി രഞ്ജിനി എന്നിവർ സംസാരിച്ചു.
