Event More NewsFeature NewsNewsPoliticsPopular News

വദനാർബുദം: ‘കാൻ വിൻ’ ദൗത്യവുമായി ഐഡിഎ

കല്‍പ്പറ്റ: വദനാര്‍ബുദം തുടക്കത്തില്‍ത്തന്നെ കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ച് ‘കാന്‍ വിന്‍’ ദൗത്യം ആരംഭിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി ഐഡിഎ അംഗങ്ങളുടെ ക്ലിനിക്കുകളില്‍ വദനാര്‍ബുദ നിര്‍ണയത്തിന് സൗജന്യ പരിശോധന നടത്തും. ഇതിനുമുന്നോടിയായി ദന്ത ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.
സാമൂഹികാരോഗ്യ സംരക്ഷണത്തില്‍ ദന്തരോഗ വിദഗ്ധരുടെ ശക്തമായ ഇടപെടലാണ് ‘കാന്‍ വിന്‍’ ദൗത്യത്തിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ഐഡിഎ വയനാട് ബ്രാഞ്ച് ഭാരവാഹികളായ ഡോ.നൗഷാദ് പള്ളിയാല്‍, ഡോ.ഫ്രന്‍സ് ജോസ്, ഡോ.രജിത് മംഗലശേരി, ഡോ.നിഷ ബിപിന്‍, ഡോ.അരുണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് വദനാര്‍ബുദ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. വിദ്യാര്‍ഥികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ രോഗ വര്‍ധന ആശങ്കാജനകമാണ്. വായിലെ ഭേദമാകാത്ത മുറിവുകള്‍, ചുകപ്പ്, വെള്ള പാടുകള്‍, അസാധാരണ വളര്‍ച്ചകള്‍, വേദന, രക്തസ്രാവം, വായ തുറക്കാന്‍ ബുദ്ധിമുട്ട് എന്നിവ വദനാര്‍ബുദ ലക്ഷണങ്ങളാണ്. ദൗത്യത്തിന്റെ ഭാഗമായി ഐഡിഎ കേരള ബ്രാഞ്ച് തയാറാക്കിയ ‘ഐഡിഎ സ്പര്‍ഷ്’ വെബ്‌സൈറ്റ് ഡന്റിസ്റ്റ് ദിനമായ ആറിന് വൈകുന്നേരം ആറിന് കോഴിക്കോട് അര്‍ബുദ ചികിത്സകന്‍ ഡോ.വി.പി. ഗംഗാധരന്‍ പ്രകാശനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *