Feature NewsNewsPoliticsPopular NewsRecent NewsSports

പലസ്തീൻ ഐക്യദാർഢ്യം:മൈം ഷോ പൂർത്തിയാകും മുമ്പ് കർട്ടൻ താഴ്ത്തി; കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്.

വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാകും മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിൻ്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് സ്കൂൾ വിദ്യാർത്ഥികൾ പറഞ്ഞു.

മൈം നിർത്തിവെച്ചതിൽ എംഎസ്എഫ് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി. സംഭവത്തെത്തുടർന്ന് ഇന്ന് നടത്തേണ്ടിയിരുന്ന കലോത്സവ പരിപാടികൾ നിർത്തിവെച്ചതായും വിദ്യാർത്ഥികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *