Event More NewsFeature NewsNewsPoliticsPopular NewsRecent News

25 ഡബ്ല്യുഎൽഎഫ് ഡെലഗേറ്റ് പാസ്സുകൾ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്ത് കുന്നമംഗലം വായനശാല

കുന്നമംഗലം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ കമ്മ്യൂണിറ്റി പാർട്‌ണർസ് ആയി വർത്തിക്കുന്നത് ജില്ലയിലുള്ള 265 ലൈബ്രറികളാണ്. ഒറ്റ ദിവസം കൊണ്ട് 25 ഡെലഗേറ്റ് പാസ്സുകൾവിതരണം ചെയ്‌തുകൊണ്ട് കുന്നമംഗലം ജോസ് സ്മാരക വായനശാല ശ്രദ്ധ നേടി. ഞായറാഴ്‌ച ലൈബ്രറിയിൽ വച്ചു നടന്ന ചടങ്ങിൽ വായനശാല പ്രവർത്തകർ ഡബ്ല്യുഎൽഎഫ് ഡെയറക്ടർ ഡോ. വിനോദ് കെ ജോസിനു റെസിപ്റ്റ് തിരിച്ചേൽപ്പിച്ചു തുക കൈമാറി. വയനാട് ജില്ലയിലെ ലൈബ്രറികളിൽ ആദ്യമായി 25 ഡെലഗേറ്റ് പാസ്സുകൾ വിതരണം ചെയ്ത്‌ത്‌ കുന്നമംഗലം ജോസ് സ്മാരക വയനശാല പ്രചോദനമായി മാറിയെന്ന് വിനോദ് കെ ജോസ് പറഞ്ഞു.

ലൈബ്രറികളെയും വായനയെയും കലയെയും സാംസ്കാരിക പ്രവർത്തങ്ങളെയും ഗ്രാമങ്ങൾ തോറും ഉത്തേജിപ്പിക്കാനാണ് ഡബ്ല്യുഎൽഎഫ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ ഷിൽസൺ മാത്യു, വായനശാല പ്രസിഡണ്ട് ജയിംസ് മാത്യൂ സെക്രട്ടറി . സോണിജ് കെ, കൃഷ്ണൻ കുട്ടി നമ്പ്യാർ, സി.പി. ശശിധരൻ, ജെയ്‌സൺ കുഴിവേലി, അനീഷ് ഇംമ്പാലിൽ, പൗലോസ്, ഷിജില, ഷിൻസ്, ജയിംസ്, വിജയൻ, ജോർജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *