കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു
മീനങ്ങാടി: എയിംസ്‌വേ ഡെവലപ്മെന്റ്സൊസൈറ്റി മീനങ്ങാടിയും ഹാൻഡ് ഇൻ ഹാൻഡ്ഇന്ത്യയും സംയുക്തമായി കാപ്പി കർഷക സെമിനാർസംഘടിപ്പിച്ചു. തച്ചമ്പത്ത് അങ്കണവാടിയിൽ നടന്നപ്രോഗ്രാം മീനങ്ങാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സജീവൻ ഉദ്ഘാടനം ചെയ്തു.എയിംസ്വേ ഡെവലപ്മെന്റ്റ് സൊസൈറ്റിനാഷണൽ പ്രസിഡൻറ് സന്ദീപ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.പുനരുജ്ജീവന കൃഷി രീതിയെകുറിച്ച് ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യഅഗ്രിക്കൾച്ചറൽ എക്സ്പെർട്ട് ഗായത്രിവിഷയാവതരണം നടത്തി.കാപ്പി കൃഷിയിലെപുതിയ സാങ്കേതിക വിദ്യകൾ, വിപണനസാധ്യതകൾ, സർക്കാർ പദ്ധതികൾ,സ്ത്രീകൾക്കുള്ള ഉപജീവന പദ്ധതികൾഎന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായി ചർച്ചചെയ്തു.എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ്ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, വാർഡ് മെമ്പർസാലി എയിംസ്‌വേ ഡെവലപ്മെന്റ് സൊസൈറ്റിമീനങ്ങാടി പ്രസിഡൻ്റ് ആനന്ദവല്ലി, ട്രഷറർ ആർ രമബാലൻ എന്നിവർ സംസാരിച്ചു.
