Event More NewsFeature NewsNewsPoliticsPopular NewsUncategorized

പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയ നിലവിളക്ക് കത്തിച്ചതുമായി ബന്ധപ്പെട്ടെ വിവാദത്തിൽ പ്രതികരണവുമായി സമസ

കോഴിക്കോട്: പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയ നിലവിളക്ക് കത്തിച്ചതുമായി ബന്ധപ്പെട്ടെ വിവാദത്തിൽ പ്രതികരണവുമായി സമസ്‌ത. മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചർച്ചയായത്.

നിലവിളക്ക് കത്തിക്കൽ ഒരു മത ആചാരവുമായി ബന്ധപ്പെട്ടത്. മത വിശ്വാസികൾ ഇതര മത ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കണം. മതവുമായി ബന്ധിക്കാതെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്നും മുശാവറ വ്യക്തമാക്കി. ഫാത്തിമ തഹിലിയയുടെ പേരെടുത്തു പറയാതെയാണ് സമസ്‌തയുടെ പ്രതികരണമെങ്കിലും സമീപദിവസങ്ങളിൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നാണ് വിശദീകരണം.

പേരാമ്പ്രയിൽ ഒരു സ്വകാര്യ ചടങ്ങാണ് ഫാത്തിമ തഹിലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്‌തത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയാവുകയും ചെയ്‌തിരുന്നു. ഇതിലാണ് ഇപ്പോൾ സമസ്‌തയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *