Event More NewsFeature NewsNewsPoliticsPopular NewsRecent News

ലഹരിക്കെതിരെ ‘കരുതൽ’: മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ വിമുക്തി മിഷൻ ബ്രോഷർ വിതരണം ചെയ്തു

മുണ്ടേരി: അന്താരാഷ്ട്ര അക്രമത്തിനിരയായ നിരപരാധികളായ കുട്ടികളുടെ ദിനാചരണത്തോടനുബന്ധിച്ച് മുണ്ടേരി ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എക്സൈസ് വകുപ്പിന്റെ കരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബ്രോഷറുകൾ വിതരണം ചെയ്‌തു. ലഹരി മാഫിയകളുടെ കെണിയിൽ നിന്നും അക്രമങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജറുമായ സജിത് ചന്ദ്രൻ സ്കൂ‌ളിലെ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ബ്രോഷറുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ശാരീരികവും മാനസികവുമായ അക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്ന ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ബോധവത്കരണത്തിനുമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന ജൂൺ 4ൻ്റെ പ്രസക്തി യോഗത്തിൽ ചർച്ചയായി. യുദ്ധങ്ങളും ലഹരി മാഫിയകളുടെ കടന്നുകയറ്റവും കുട്ടികളുടെ സുരക്ഷിതത്വത്തെയും ഭാവി യെയും എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കേണ്ട നിമിഷമാണിതെന്ന് യോഗം ഓർമ്മിപ്പിച്ചു.ചടങ്ങിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,പി.ടി.എ.പ്രസിഡന്റ് സി.ജയരാജൻ,സ്ക്‌കൂൾ പ്രിൻസിപ്പൽ എം.സൽമ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളായ എൻ.വൈഗ, പി.പി.അനുവൃത,കെ.അനാമിക,സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോർജ്,ഡോ.കെ.ശോഭ, വിമുക്തി യു.പി.വിഭാഗം കൺവീനർ ഇ.വി.ജിജിത, വിമുക്തി ഹൈസ്കൂൾ വിഭാഗം കൺവീനർ എൻ.എ.അർഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *