Event More NewsFeature NewsNewsPoliticsPopular News

വടശേരി ദാമോദരൻ മേനോൻ സതീശൻ’; പേര് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി; അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനം

സത്യപ്രതിജ്ഞാ സമയത്ത് തന്റെ മുഴുവൻ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താൻ അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നും അതിൽ അഭിമാനമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാൻ എംഎൽഎ ആകുന്നതിന് മുൻപ് മരിച്ചുപോയതാണ് രണ്ടുപേരും. എൻ്റെ ഫുൾ നെയിം വായിച്ചു എന്നേയുള്ളു. പാസ്പോർട്ടിൽ ഒക്കെ അങ്ങനെയല്ലേ. അച്ഛൻ്റെ പേര് പറയുന്നത് സന്തോഷമാണ്. നിറഞ്ഞ മനസോടെയാണ് പറഞ്ഞത്. മാതാപിതാക്കളെ ഓർക്കണേ. അമ്മയെ ഞാൻ മനസിലും വിചാരിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ് -അദ്ദേഹം പറഞ്ഞു.വന്ദേ ഭാരതം ആലാപന വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ലോക്‌ഭവൻ്റെ നിർദേശമായിരുന്നു അത്. സർക്കാർ അറിഞ്ഞല്ല ആലാപനം നടന്നത്. ഞാനും നിൽക്കുമ്പോഴാണ് കേട്ടത്. അതിന്റെ ഇടയിൽ തടസപ്പെടുത്താൻ പറ്റുമോ. ലോക്ഭവനിൽ നിന്നാണ് ചെയ്‌തത്‌. ആലപിക്കുമ്പോൾ മാത്രമാണ് അറിഞ്ഞത് – അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തിണ്ണ നിരങ്ങാൻ പോകില്ല എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസിൽ പോയതിൽ എന്താണ് കുഴപ്പമെന്നും ചോദിച്ചു. എല്ലാവരുമായി നല്ല ബന്ധം വേണം. എന്നാൽ, നിലപാടിൽ മാറ്റമില്ല. വർഗീയതയോട് സന്ധിയില്ല. അത് യുഡിഎഫ് നിലപാടാണ് – അദ്ദേഹം പറഞ്ഞു.ഗവർണർ സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് നൽകിയില്ല. മിനിഞ്ഞാന്ന് രാത്രി ചർച്ച തീർന്നു -അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *