Feature NewsNewsPopular NewsRecent Newsകേരളം

കോഴിക്കോട് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന; ലൈസൻസില്ലാത്ത അഞ്ച് ഡ്രൈവർമാർക്കെതിരെ നടപടി

കോഴിക്കോട് പുതിയ സ്‌റ്റാൻഡിൽ സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ. ലൈസൻസ് ഇല്ലാത്ത അഞ്ചു ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

മത്സരയോട്ടത്തെ തുടർന്ന് അപകടങ്ങൾ വർധിച്ചതോടെയാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. നിരവധി ബസുകളിൽ നിന്ന് എയർ ഹോണുകൾ പിടികൂടി . വേഗപൂട്ടുകൾ അഴിച്ചുവെച്ച ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കണ്ടെത്താനായി ഡ്രൈവർമാരെയും യാത്രകാരെയും പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പരിശോധന ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം. തുടർച്ചയായി നിയമലംഘനങ്ങൾ കണ്ടെത്തിയ ബസുകളുടെ ആർസി റദ്ദാക്കുന്നതുൾപെടെയുള്ള നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *