ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
മാനന്തവാടി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ- ഒമാക് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മാനന്തവാടി കോമാച്ചി പാർക്കിൽ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എഴുത്തുകാരൻ ഓക്കേ ജോണി ചടങ്ങിൽ മുഖ്യാതിഥിയായി. ഷിബു സി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയി, ഓമാക്ക് ജില്ലാ സെക്രട്ടറി അൻവർ സാദിക്ക്, നെയിം കമ്പളക്കാട്, സിദ്ദീഖ് പേരിയ, ഡാമിൻ പുൽപ്പള്ളി, സ്ക്കരിയ , സുജിത്ത്, ഹാരിസ് പുഴക്കൽ, ആര്യ, ഷെഹ്‌ന ഷെറിൻ, സി ഡി ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് സാംസ്കാരിക സദസ്സും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.