കേരളത്തിൽ സോളാർ സ്ഥാപിച്ചവരെ സംസ്ഥാന സർക്കാരും, കെഎസ്ഇബിയും കബളിപ്പിക്കുമ്പോൾ തൊട്ട് അയൽ സംസ്ഥാനങ്ങളിൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി
കേരളത്തിൽ സോളാർ പദ്ധതിയെ തുരങ്കം വയ്ക്കാൻ ഇലക്ട്രിസിറ്റി ബോർഡും റഗുലേറ്ററി കമ്മീഷനും ആവുന്നത്ര ശ്രമിക്കുമ്ബോൾ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നവർക്ക് അധികൃതർ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു.പലകാരണങ്ങളാൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിന്നവരെ ആകർഷിക്കാൻ പദ്ധതി മൊത്തത്തിൽ ഉടച്ചുവാർക്കുകയും ചെയ്തു. ഡിസ്ട്രിബ്യൂട്ടഡ് സോളാർ പിവി പ്ലാൻറുകൾ (ഡി എസ് പി വി) എന്നാണ് പദ്ധതിയുടെ പുതിയ പേര്.ഇതുപ്രകാരം മേൽക്കൂരകളിൽ മാത്രമല്ല കെട്ടിടങ്ങളുടെയും അപ്പാർട്ടുമെൻ്കളുടെയും ചുമരുകളിലും, കാർപോർച്ചുകളിലും, നിലത്ത് തുറസായ സ്ഥലങ്ങളിലും വരെ പാനലുകൾ സ്ഥാപിക്കാൻ കഴിയും. സൂര്യപ്രകാശം തടസമില്ലാതെ വീഴണം എന്നുമാത്രമേയുള്ളൂ. ഇതിനൊപ്പം വെർച്വൽ നെറ്റ് മീറ്ററിംഗ്, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ് എന്നിവയിലൂടെ ലാഭകരമായ താരിഫുകൾ ഉപഭോക്താക്കൾക്ക വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈവർഷം ജൂലായ് ഒന്നുമുതൽ കമ്മീഷൻ ചെയ്‌ത എല്ലാ പ്രോജക്ടുകൾക്കും ഇത് ബാധകരമായിരിക്കും. അടുത്ത് ഇരുപത്തഞ്ചുവർഷത്തേക്ക് ഇതിന് സാധുത ഉണ്ടായിരിക്കുകയും ചെയ്യും