കുഞ്ഞോം സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ആഗസ്റ്റ് 1 ന്
കുഞ്ഞോം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച 6 ക്ലാസ് മുറികളുള്ള പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അംബിക ഷാജി മുഖ്യ പ്രഭാഷണം നടത്തും. പൂര്‍വ്വവിദ്യാര്‍ഥികളിലെ നീറ്റ്,പിഎച്ച് ഡി വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍ അനുമോദിക്കും. സ്‌കൂളിലെ എസ്എസ്എല്‍സി, എന്‍എംഎംഎസ്, എല്‍എസ്എസ്, യുഎസ്എസ്വിജയികളെ അനുമോദിക്കുന്ന വിജയോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയായ അഡഞഅ 2025 വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശശീന്ദ്രവ്യാസ് വി എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.