മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
തേവലക്കര സ്കൂകൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി ട്വന്റി ഫോറിനോട്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് സർക്കുലർ അയച്ചിരുന്നു എന്നാൽ തുറന്നു നോക്കിയില്ല. ഇടതു മുന്നണിയോട് താൽപര്യം ഉള്ള മാനേജ്മെന്റ് ആണെങ്കിലും വീഴ്ച് ഉണ്ടായാൽ വിട്ടു വീഴ്ച്ച ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
തേവലക്കര സ്‌കൂൾ ഭരണം സർക്കാർ ഏറ്റെടുക്കുകയും മാനേജ്മെൻ്റ് പിരിച്ചു വിടുകയും ചെയ്തിരുന്നു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഭാവിയിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചു വരുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞിരുന്നു.
അതേസമയം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളിയിരുന്നു. റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. വീഴ്‌ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ എടുത്തുപറയണം. വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകിയിരുന്നു.