Feature NewsNewsPopular NewsRecent Newsവയനാട്

വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങളെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ:ഡിസ്ട്രിക്ട് കരാത്തെ അസോസിയേഷൻ വയനാടിന്റെയും ജപ്പാൻ കരാത്തെ ദോ കെൻയു റിയു ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങളെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു.ഗ്രീൻ ഗേറ്റ് റിസോർട് കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ എം എൽ എ അഡ്വ: സിദ്ധിഖ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ കരാത്തെ അസോസിയേഷൻ പ്രസിഡന്റ് ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു.മുഖ്യ സംഘാടകൻ ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സ്പോർട്‌സ് കൌൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ മുഖ്യ അതിഥി ആയി.കരാത്തെ കേരള അസോസിയേഷൻ പ്രസിഡന്റും വേൾഡ് കരാത്തെ ഫെഡറേഷൻ ജഡ്‌ജുമായ ഹാൻഷി റാം ദയാൽ സെമിനാറിനു നേതൃത്വം നൽകി.

കരാത്തെ കേരള അസോസിയേഷൻ റെഫറി സെക്രട്ടറി ലിൻസ് രവി, സക്കീർ ഹുസൈൻ കൊല്ലം,മനോജ് മഹാദേവ കോഴിക്കോട്,സുബൈർ ഇളക്കുളം, കെ സുനിൽ കുമാർ, താജുദ്ധീൻ, അനിൽ കുമാർ എം, പി.ജെ വിഷ്‌ണു, ശിവദാസൻ എം എം എന്നിവർ സംസാരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *