Event More NewsFeature NewsNewsPoliticsPopular News

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; ഭൂവുടമകൾ യോഗം ചേർന്നു

കേളകം: മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് സ്ഥലവും, കെട്ടിടവും വീടുകളും നഷ്‌ടപ്പെടുന്നവരുടെ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേർന്നു. വീടുകൾക്കും മറ്റ് നിർമ്മിതികൾക്കും കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്ന തീരുമാനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കേളകം പഞ്ചായത്ത് മെമ്പറും എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി വഹിച്ചു. കൺവീനർ ജിൽസ് എം. മേക്കൽ നിലവിലെ സാഹചര്യം വിശദീകരിച്ചു. ജെ. ദേവദാസൻ, ജേക്കബ് ചോലമറ്റം, ജോസഫ് പള്ളിക്കാമഠം, എം.പി പങ്കജാക്ഷി, മേരി റോയ് കൊല്ലെറെത്ത്, ഷാഹുൽ ഹമീദ്, പൊന്നപ്പൻ കൊല്ലപ്പിള്ളിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *