Event More NewsFeature NewsNewsPoliticsPopular NewsRecent Newsപ്രാദേശികംയാത്രവയനാട്വേൾഡ്

ലോക ജനസംഖ്യാ ദിനാചരണംബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. ഗര്‍ഭധാരണം ശരിയായ പ്രായം, ഇടവേള, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം ആരോഗ്യ ജീവിതത്തിന്, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗര്‍ഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ എന്നതാണ് സന്ദേശം. സഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് അധ്യക്ഷയായ പരിപാടിയില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിഷ ടീച്ചര്‍, ജില്ലാ റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ഏ.ആര്‍ വിജയകുമാര്‍, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷൈനി, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ അശ്വതി, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മജോ ജോസഫ്, കൗണ്‍സിലര്‍ സി.പി അര്‍ഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അബ്ദു, എന്‍.എസ്.എസ് വളണ്ടിയര്‍ ഇ.എ അഷ്മി താര എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *