സഹാറ ഭാരത് ഫൗണ്ടേഷൻ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
പിണങ്ങോട് മൂരികാപ്പിൽ 4 മാസം മുമ്പ് പ്രവർത്തനമാരംഭിച്ച സഹാറ ഭാരത് ഫൗണ്ടേഷൻ ഭിന്ന ശേഷി പുനരിധിവാസ കേന്ദ്രം പഞ്ചായത്ത് തല കൺവെൻഷൻ പടിഞ്ഞാറത്തറ സി.എച്ച് സ്മാരകസാംസ്ക്കാരിക നിലയത്തിൽ ഗ്രാമപഞായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. സഹാറ എക്സിക്യൂട്ടീവ് മെമ്പർ മുജീബ് റഹ്മാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് സഹാറ ഭാരത് ഫൌണ്ടേഷൻ കമ്മിറ്റി രൂപീകരിച്ചു. ജി ആലി പ്രസിഡൻ്റ് , പാറ ഇബ്രാഹിം , മഞ്ചേരി ആലി ഹാജി , മന്നത് ഇബ്രാഹിം ഹാജി എന്നിവർ (വൈസ് പ്രസിഡൻറ്) ജനറൽ സെക്രട്ടറിയായി സി.കെ ഗഫൂറിനേയും ആയാർ നാസർ, ബഷീർ കുനിയൻ , സൂപ്പി മച്ചിങ്ങൽ, (സെക്രെട്ടറിമാർ )) ജോയി മുണ്ടകുറ്റി (ട്രഷറർ )യെയും തിരഞ്ഞെടുത്തു. പഞ്ചായത്ത് കോഡിനേറ്റായി സി.ഇ ഹാരിനെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ മമ്മൂട്ടി ഹാജിഎ.സിറാജ് മുട്ടിൽ, ഇല്ലിയാസ് തരുവണ ഷമീം ബക്കർ,ആവ്വ ഹാജി ചക്കര, സി. എച്. സുബൈർ എം മുഹമ്മദ് ബഷീർ , ഉസ്മാൻ ദാരിമി മമ്മൂട്ടി ഫായിദ സി.ഇ ബക്കർ, എന്നിവർ സംസാരിച്ചു. യോഗത്തിന് എ അബദുറഹിമാൻ സ്വാഗതവും സി.കെ ഗഫൂർ നന്ദിയും പറഞ്ഞു