മേരി മാതാ കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവത്ക്കരണവുമായി ജനമൈത്രി പൊലീസ്
മാനന്തവാടി: മാനന്തവാടി ജനമൈത്രി പോലീസിന്റെനേതൃത്വത്തിൽ മാനന്തവാടി മേരി മാതാ ആർട്സ്ആൻഡ് സയൻസ് കോളേജിൽ സീനിയർവിദ്യാർത്ഥികൾക്കായി റാഗിംഗ് വിരുദ്ധബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റാഗിംഗിന്റെനിയമപരമായ ഗുരുതരത്വവും, വിദ്യാർത്ഥികൾനേരിടേണ്ടി വരുന്ന വിവിധ മാനസിക സമ്മർദ്ദങ്ങളുംഉൾപ്പെടുത്തി നടത്തിയ ബോധവത്കരണ ക്ലാസ്സിൽമാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പിറഫീഖ് മുഖ്യപ്രഭാഷണം നടത്തി. കോളേജ്പ്രിൻസിപ്പൽ ഡോ.ഗീത ആൻ്റണി പുല്ലൻ,ഐക്യുഎസി കോഓർഡിനേറ്റർ ഡോ.ബിന്ദു കെ.തോമസ്, മാനന്തവാടി പോലീസ് സ്റ്റേഷൻ എസ്.ഐ.അതുൽ മോഹൻ, എഎസ്ഐ കെ.എൻസുനിൽകുമാർ, ആൻ്റി റാഗിംഗ് കൺവീനർ ജെറിൻജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.റാഗിംഗിനെതിരെ ഒരു ശൂന്യ സഹിഷ്ണുതാ സമീപനംസ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയപരിപാടിയിൽ വിദ്യാർത്ഥികൾക്ക് പുതിയഅറിവുകൾ സമ്മാനിച്ചു.