പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃകപരമായ ഇടപെടൽ;ഒരു നാടിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു
വൈത്തിരി: വൈത്തിരി അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം പ്രദേശവാസികളുടെ ദീർഘനാളത്തെ അങ്കണവാടി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. വൈത്തിരിയിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായതും ഭൂമിയുടെ ലഭ്യത കുറവുമായ സമയത്ത് അങ്കണവാടി എന്ന ഒരു നാടിന്റ് സ്വപ്നം നടക്കാതിരുന്ന സമയത്ത് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് തന്റെ ഉടമസ്ഥതയിലുള്ള മൂന്നര സെന്റ് ഭൂമി സൗജന്യമായി വിട്ടു നൽകുകയും കെട്ടിട നിർമ്മാണത്തിന് വൈത്തിരി പഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തതിനാൽ ഒരു നാടിൻ്റെ ഏറെ കാലത്തെ ആവശ്യം നടപ്പിലാകുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി പിതാവിൻ്റെ ഓർമ്മയ്ക്ക് ഒരു നാടിന്റെ പൊതുവായ ആവശ്യത്തിലേക്ക് വേണ്ടി വിട്ടു നൽകിയ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം. വി വിജേഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ്റെ മാതൃകാപരമായ പ്രവർത്തി നാളെ എല്ലാ പൊതുപ്രവർത്തകർക്കും പ്രചോദനമായി തീരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രസ്‌ത അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടൽ ജൂലൈ 7 ന് രാവിലെ 10 മണിക്ക് നടക്കും.