Event More NewsFeature NewsNewsPoliticsPopular NewsRecent News

സർക്കാർ പദവികളിൽ ‘ചെയർമാൻ’ പ്രയോഗം ഇനിയില്ല; പകരം ‘ചെയർപേഴ്സൺ

സർക്കാർ പദവികളിൽ നിന്ന് ചെയർമാൻ എന്ന പദംനീക്കി. പകരം ചെയർപേഴ്‌സൺ എന്നാകും ഉപയോഗിക്കുക. ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

വനിതാ കമ്മിഷൻ, യുവജന കമ്മിഷൻ മുതലായവയുടെ അധ്യക്ഷസ്ഥാനത്തെ നിലവിൽ ചെയർപേഴ്സൺ എന്നാണ് വിളിക്കുന്നത്. എന്നാൽ മുൻപ് രൂപീകരിച്ച പല കമ്മിഷനുകളിലും സർക്കാർ വകുപ്പുകളിലും ചെയർമാൻ എന്ന് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ സർക്കാർ രേഖകളിൽ നിന്നും പദവികളിൽ നിന്നും ചെയർമാൻ എന്ന പദം നീക്കിയിരിക്കുന്നത്.

ചെയർമാൻ എന്ന് രേഖപ്പെടുത്തിയ പഴയ നേം ബോർഡുകളും ഇനി ഉപയോഗിക്കാനാകില്ല. ചെയർമാൻ എന്ന പദം മാറ്റണമെന്ന ഭാഷാ മാർഗനിർദേശക വിദഗ്‌ധസമിതിയുടെ ശിപാർശ അംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *