Feature NewsNewsPopular NewsRecent Newsവയനാട്

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY) സേവനങ്ങൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ2025 ജൂലൈ 31 വരെ ജനറൽ, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടറുടെ പരിശോധന സൗജന്യമായിരിയ്ക്കും

മേപ്പാടി/ഗൂഡല്ലൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സംയുക്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY), അഥവാ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ വയനാട് മേപ്പാടിയിലുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചികിത്സകൾ നൽകുന്നു. ഈ പദ്ധതി പ്രകാരം അർഹരായവർക്ക് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പണമടയ്ക്കാതെ ചികിത്സ നേടാൻ തമിഴ്നാട്ടിലെ രോഗികൾക്ക് അവസരമൊരുക്കുന്നു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി., പീഡിയാട്രിക്, ഓർത്തോപീഡിക്, യൂറോളജി, നെഫ്രോളജി, ഡയാലിസിസ്, ഒ.ബി.ജി., ഗ്യാസ്ട്രോഎന്ററോളജി, കാർഡിയോളജി, സൈക്യാട്രി, പൾമണോളജി തുടങ്ങിയ ചികിത്സാ വിഭാഗങ്ങളിൽ ഈ പദ്ധതി പ്രകാരം കിടത്തി ചികിത്സയ്ക്ക് പണമടയ്‌ക്കേണ്ടതില്ല.
എന്നാൽ
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ (PMJAY) മാനദണ്ഡങ്ങൾക്കും നിലവിൽ മേൽ വിവരിച്ച ചികിത്സാ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പാക്കേജുകൾ ക്കും അനുസൃതമായി മാത്രമായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവുക.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വയനാട്ടിലെയും സമീപ സംസ്ഥാനമായ തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. PMJAY പദ്ധതിയുമായി സഹകരിക്കുന്നതിലൂടെ, കൂടുതൽ ആളുകളിലേക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തിയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ തമിഴ്നാട്ടിൽ നിന്നും വരുന്നവർക്ക് 2025 ജൂലൈ 31 വരെ ജനറൽ സ്‌പെഷ്യലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടറുടെ പരിശോധന സൗജന്യമായിരിയ്ക്കും
(ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐ ഡി തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ നിർബന്ധം) മേൽ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി
ആശുപത്രിയിൽ തമിഴ്നാട് ഇൻഷുറൻസിന് മാത്രമായി ഒരു ഹെൽപ് ഡെസ്ക് പ്രവർത്തിച്ചുവരുന്നുണ്ട്. PM JAY യുടെ കൂടുതൽ വിവരങ്ങൾക്ക് 08111881067 എന്ന നമ്പറിൽ വിളിക്കുക.
ഗൂഡല്ലൂരിൽ നടന്ന പത്ര സമ്മേളനത്തിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു E, ഡി ജി എം ഓപ്പറേഷൻസ് ഡോ. ഷാനവാസ്‌ പള്ളിയാൽ, ഇൻഷുറൻസ് വിഭാഗം മാനേജർ വിനൂപ് നാഥ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *