Event More NewsFeature NewsNewsPoliticsPopular News

വി ഫോര്‍ വയനാട് റെസ്‌ക്യു ടീം രുപീകരിച്ചു

മേപ്പാടി: കോഴിക്കോട് അതിരൂപതയിലെ വിവിധ ഇടവകകളിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു വി ഫോര്‍ വയനാട് റെസ്‌ക്യു ടീം എന്ന സന്നദ്ധ സംഘടന രുപീകരണവും ടീഷര്‍ട്ട് പ്രകാശനവും കാപ്പംക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭങ്ങള്‍, വന്യജീവി ആക്രമണം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ദുരന്തങ്ങള്‍ നമ്മുടെ നാടിനെ ബാധിക്കുമ്പോള്‍ മനുഷ്യരെ സ്വയം പ്രതിരോധിക്കാന്‍ പഠിപ്പിക്കുക, ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് റെസ്‌ക്യൂ ടീം ആരംഭിക്കുന്നത്. യോഗത്തില്‍ ഫാ. ജെയ്‌മോന്‍ ആകശാലയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡാനി ജോസഫ്, ഫാ. ഫ്രാന്‍സണ്‍ ചേരമാന്‍തുരുത്തില്‍, ഫാ. ജോണ്‍ കൊച്ചുപറമ്പില്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബാബു ഇഞ്ചക്കല്‍, കെ.സി.വൈ.എം പ്രസിഡന്റ് സോനു, മിനി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സേഫ്റ്റി വൊളന്റിയേഴ്‌സ് അംഗങ്ങളായ കുഞ്ഞുമുഹമ്മദ്, മനോജ്, സുരേന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *