ന്യൂഇന്ത്യ ലിറ്ററസി പ്രോഗ്രാം; പൊഴുതന ഗ്രാമപഞ്ചായത്തിൽ 600 പേരെ സാക്ഷരരാക്കും
കൽപ്പറ്റ : സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ജില്ലാ സാക്ഷത മിഷൻ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ സന്നദ്ധ അധ്യാപകർക്ക് ഏകദിന പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.പതിമൂന്ന് വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 60 സന്നദ്ധ അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഓരോരുത്തരും 10 നിരക്ഷരരെ വീതം സാക്ഷരരാക്കും. സന്നദ്ധ അധ്യാപകർക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകും. പഠിതാക്കൾക്ക് വേണ്ടി മികവുത്സവം സംഘടിപ്പിച്ച് സാക്ഷരത സർട്ടിഫിക്കറ്റ് നൽകി തുടർവിദ്യാഭ്യാസത്തിന് അർഹരാക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ പി പ്രശാന്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം എം ജോസ്, കെ കെ ഹനീഫ, നിഖിൽ വാസു, സി മമ്മി, സിഡിഎസ് ചെയർപേഴ്സൺ നജുമുന്നീസ, റിസോഴ്സ് പേഴ്സൺ പി സി നിഷ എന്നിവർ സംസാരിച്ചു.