Event More NewsFeature NewsNewsPoliticsPopular News

തോരാമഴയത്തും മികച്ച പങ്കാളിത്തവുമായി സ്പന്ദനം സെമിനാർ

അനുയോജ്യമായ തുടർപഠനത്തിനും അഭിരുചിക്കിണങ്ങിയ തൊഴിലിനും പുതു തലമുറയ്ക്ക് മാർഗ്ഗനിർദ്ദേശവുമായി മാനന്തവാടിയിലെ സ്പന്ദനം സംഘടന സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ തോരാമഴയത്തും മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി! ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്ത കുട്ടികൾക്ക്, കെ.ബി. സിമിൽ, കമാണ്ടർ മഹിമ മരിൻ എന്നിവർ മാർഗ്ഗനിർദ്ദേശ ക്ലാസുകൾ എടുത്തു. മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ്.കെ. അദ്ധ്യക്ഷം വഹിച്ചു. മാവറ വർക്കി, ഡോ. ഗോകുൽദേവ്, മുസ്തഫ കോമത്ത്, പി.കെ.മാത്യു, എം.കരുണാകരൻ മാസ്റ്റർ, കെ.എം.ഷിനോജ് എന്നിവർ നേതൃത്വം നൽകി. സ്പന്ദനം സെക്രട്ടറി പി.സി.ജോൺ സ്വാഗതവും ട്രഷറർ ജസ്റ്റിൻ പനച്ചി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *