സാമൂഹ്യ വനവത്ക്കരണ വിഭാഗം വയനാട് , ചുഴലിജില്ലാ സ്ഥിരം നഴ്സറി ലോക പരിസ്ഥിതി ദിനം ജൂൺ 5 വിതരണത്തിനായി തൈകൾ തയ്യാറായി
കൽപ്പറ്റ:സാമൂഹ്യവനവത്ക്കരണ വിഭാഗത്തിനു കീഴിലുള്ള ജില്ലാ സ്ഥിരം നഴ്സറിയിൽ 25000 വിവിധ ഇനത്തിൽപ്പെട്ട തദ്ദേശീയ വൃക്ഷത്തൈകൾ വിതരണത്തിന് തയ്യാറായി ലോക പരിസ്ഥിനാഘോഷത്തിന് ഭാഗമായി ഉത്പാദിപ്പിച്ചതാണ് തൈകൾ, ഇവയുടെ വിതരണം ജൂൺ ഒന്നു മുതൽ ആരംഭിക്കും എന്ന് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റു എം ടി ഹരിലാൽ ,റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുനിൽ എന്നിവർ അറിയിച്ചു.
നാരകം- 1296, ഞാവൽ-1728,പേര-1008,സീതപ്പഴം-1449, കണിക്കൊന്ന -960,മണിമരുത്-3456,ഇലഞ്ഞി-2794,കുനിവാക-1349,നീർമരുത് -3446,പ്ലാവ്-432, താന്നി- 816, ഉങ്ങ് -1466, അഗസ്ത്യ ചീര -2304,ആര്യവേപ്പ് -1056, ചന്ദനം-1152, മുള- 288 എന്നിങ്ങനെയാണ് വിതരണത്തിനായി ഉത്പാദിപ്പിച്ച തൈകളുടെ എണ്ണം,ചുഴലിയിൽ 4.33 ഹെക്ടർ സ്ഥലത്താണ് നഴ്സറി,തൈകളുടെ ശാസ്ത്രീയ ഉത്പാദനത്തിന് ചോപ്പിംഗ് റൂം, ഹീപ്പിംഗ് ഏരിയ,സീഡ് ഡ്രോയിംഗ് യാർഡ്, ഷെയ്ഡ് നെറ്റ്,റെയിൽ ഷെൽട്ടർ, പ്രോട്ടിംഗ് മിച്ചർയൂണിറ്റ്,കമ്പോസ്റ്റ് യൂണിറ്റ്,കുളം,ഓവർ ഹെഡ് ടാങ്ക് തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ട്
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും സസ്യജാലങ്ങളെക്കുറിച്ച്അറിവ് പകരുന്നതിനു ഉതകുന്നതാണ് നഴ്സറി ,സർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സർക്കാരിതര സംഘടനകൾ എന്നിവർക്ക് പുറമേ പൊതുജനങ്ങൾക്കും തൈകൾ നഴ്സറിയിൽ നിന്ന് ലഭ്യമാണ്