ഉപജില്ലാ അധ്യാപക പരിശീലനത്തിന് തുടക്കം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കായുള്ള ഉപജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ഹിന്ദി, മലയാളം, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അധ്യാപകര്‍ക്കായുള്ള പരിശീലനം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ്, പുതിയ പാഠ്യപദ്ധതിയായ പാഠപുസ്തക മെഡ്യൂളുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിനോടൊപ്പം ലഹരിവിമുക്തമായ ഒരു സമൂഹം രൂപീകരിക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക്, കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന പോക്‌സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ കെ.എം. അധ്യക്ഷത വഹിച്ചു. ബി.പി.സി. രാജന്‍ ടി. സ്വാഗതം പറഞ്ഞു. എ.ഇ.ഒ. ഷിജിത് ബി.ജെ. നന്ദി പ്രകാശിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. അബ്ദുനാസര്‍ സംസാരിച്ചു.