ദുരന്തബാധിതർക്ക് ഫിലോകാലിയ വീടുകൾ കൈമാറി
പുൽപ്പള്ളി : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഫിലോകാലിയ ഫൗണ്ടേഷന് രണ്ടാംഘട്ടത്തില്‍ നിര്‍മിച്ചു നല്കിയ 11 വീടുകളുടെ താക്കോല്‍ദാനവും 21 വീടുകളുടെ രേഖകളുടെ കൈമാറ്റവും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വേഗപരിമിതിയുണ്ടെന്നും അതിനെയെല്ലാം മറികടന്നാണ് ഫിലോകാലിയ ഫൗണ്ടേഷന് ദുരന്തബാധിതര്‍ക്ക് മനോഹരമായ ഭവനങ്ങള്‍ പണിത് നല്‍കിയതെന്നും വി.ഡി. സതീശന് പറഞ്ഞു. ഫിലോകാലിയയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും മാതൃകയാണ്. ഇവരുടെ പ്രവൃത്തികളില്‍ പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍പേര്‍ മുന്നോട്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫിലോകാലിയ ഫൗണ്ടേഷന് ചെയര്മാന് മാരിയോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, മുസ്#ലിം ലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ്, റെജി ഓലിക്കരോട്ട്, ഫാ. കെ കെ വര്‍ഗീസ് എന്നിവവര്‍ സംസാരിച്ചു