താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ കുടുങ്ങിയ ഡ്രോൺ സാഹസികമായി കണ്ടെത്തി നൽകി ഫയർ ഫോഴ്സ്
കൽപ്പറ്റ : താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ കുടുങ്ങിയ ഡ്രോൺ സാഹസികമായി കണ്ടെത്തി നൽകി ഫയർ ഫോഴ്സ്. പേരാമ്പ്ര സ്വദേശി അജുൽ കൃഷ്ണ കൽപ്പറ്റ അഗ്നിരക്ഷാ നിലയത്തിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് രാവിലെ 11.30 ഓടുകൂടി നിലയത്തിൽ സംഘം പുറപ്പെടുകയും വ്യൂ പോയിന്റിന് മുകൾ ഭാഗത്ത് 70 മീറ്ററോളം ഉയരത്തിൽ കുടുങ്ങിയ ഡ്രോൺ ഫയർ ഓഫീസർ ജിതിൻ കുമാർ , ബേബിൻ എം ബി , സുജിത്ത്, ഷിബിൻ. എന്നിവർ ഒന്നര മണിക്കൂറോളം നീണ്ട സാഹസികമായ തിരച്ചിലിനൊടുവിൽ വീണ്ടെടുത്തു നൽകുകയായിരുന്നു. എസ് എഫ് ആർ ഒ എ വി വിനോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുധീഷ് കെ , ശ്രീഷ്മ തുടങ്ങിയവർ തിരച്ചിൽ പങ്കെടുത്തു.