പാകിസ്ഥാനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കം
ഡൽഹി: പാകിസ്ഥാനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ ഇതോടെ വെള്ളം കയറി. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടർന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.
നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിർദേശം നൽകി. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിർണായക നീക്കമുണ്ടായിരിക്കുന്നത്.