Event More NewsFeature NewsNewsPoliticsPopular NewsRecent News

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷയുമായി ജീവൻ ദീപം ഒരുമ.

ഇരുനൂറ് രൂപ വാർഷിക പ്രീമിയം നിരക്കില്‍ മികച്ച ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതി വഴി ജില്ലയിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കാൻ കുടുംബശ്രീ.സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, കുടുംബശ്രീ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പോളിസി ഉടമകളെ ചേർക്കുന്നതിനായി ക്യാമ്ബയിൻ ആരംഭിച്ചു. ഏപ്രില്‍ 30 വരെയാണ് കാലാവധി. 2020-21 സാമ്ബത്തിക വർഷത്തിലാണ് പദ്ധതി ആരംഭിച്ചത്. അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ ഇൻഷുറൻസ് പദ്ധതി വഴി സാമ്ബത്തിക സഹായം ലഭ്യമാക്കും. 18 മുതല്‍ 74 വയസു വരെ പ്രായമുള്ളവർക്ക് പദ്ധതിയില്‍ ചേരാം. 18നും 50 വയസിനും ഇടയില്‍ പ്രായമുള്ളഅയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരംഅവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. 51-60 വയസു വരെ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും 61-70 വരെ 30,000 രൂപയും 71-74 വരെ പ്രായമുള്ള പോളിസി ഉടമകള്‍ക്ക് മരണം സംഭവിച്ചാല്‍ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകടമരണം സംഭവിച്ചാല്‍ അപകടആനുകൂല്യമായി 30,000 രൂപ അധികം ലഭിക്കും. അയല്‍ക്കൂട്ട അംഗങ്ങള്‍ ചേർന്ന് ലിങ്കേജ് വായ്പായെടുത്ത ശേഷം ഇതിലെ ഒരംഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണ് മുമ്ബുണ്ടായിരുന്നത്. എന്നാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോടെ ഈ സാഹചര്യം ഒഴിവാകും. മരണമടഞ്ഞ ആള്‍ക്ക് ലഭ്യമാകുന്ന ഇൻഷുറൻസ് തുകയില്‍ നിന്നും ഈ വ്യക്തിയുടെ പേരില്‍നിലനില്‍ക്കുന്ന വായ്പാ തുക അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെഅവകാശിക്കും ലഭിക്കും. 2025-26 സാമ്ബത്തിക വർഷം സി.ഡി.എസിന്റെ അനുമതിയോടെ എടുക്കുന്ന ബാങ്ക്വായ്പ/ബള്‍ക്ക് വായ്പ, മറ്റു വായ്പ എന്നിവ എടുക്കാൻ ഉദ്ദേശിക്കുന്നതും ഇപ്രകാരം നിലവില്‍ വായ്പ ഉള്ളതുമായ മുഴുവൻ അയല്‍ക്കൂട്ട അംഗങ്ങളെയും നിർബന്ധമായും പദ്ധതിയില്‍ ചേർക്കണ്ടതാണ്. ഇതുവഴിവായ്പ എടുത്ത ഒരു അംഗത്തിന്റെ വിയോഗം വായ്പ തിരിച്ചടവിനെ ബാധികാതിരിക്കാനും അംഗത്തിന്റെ കുടുംബത്തിന് ഉണ്ടാകുന്ന ബാധ്യത ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും. സി.ഡി.എസ്. തലത്തില്‍പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേർക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങളും ബീമാമിത്ര വഴിയാണ്. 2025-26 വർഷത്തേക്കുള്ളഅംഗങ്ങളെ ചേർക്കല്‍ തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *