Feature NewsNewsPopular NewsRecent Newsകേരളം

മലയാളത്തിന്റെ 325 കോടി പടം; എമ്പുരാൻ നാളെ ഒടിടിയിൽ

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ എമ്പുരാൻ ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദർശനത്തിന് എത്തുന്നത്. തീയറ്ററിൽ എത്തി 27 ദിവസത്തിന് ശേഷമാണ് എമ്പുരാൻ ഒടിടിയിൽ എത്താൻ പോകുന്നത്.

മാർച്ച് 27ന് ഇറങ്ങിയ ചിത്രം അതിൻ്റെ തീയറ്റർ റൺ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. ഔദ്യോഗിക വിവരം പ്രകാരം 325 കോടിയാണ് എമ്പുരാൻ നേടിയിരിക്കുന്നത്. തിയറ്റർ കളക്ഷനും ബിസിനസും കൂടിച്ചേർത്താണ് ഈ കളക്ഷൻ ചിത്രം നേടിയത്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് ചിത്രം നിർമിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.
ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന
പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിച്ച
ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ
തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ്
വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു,
സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്,
സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്‌കർ,നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ,
ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി
മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക്
എബണി, കാർത്തികേയ ദേവ്, മിഹയേല്
നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ്
ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്,ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിര
അണിനിരന്നിരുന്നു. ഗെയിം ഓഫ് ത്രോൺസിലൂടെ
ലോക പ്രശസ്തതനായ ജെറോം ഫ്ളിന്നിന്റെ
സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത്
ഒരു ഇന്റർനാഷണൽ അപ്പീലായിരുന്നു. .
ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ,
പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാളിലൊരാളായ
ആന്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർസ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *