Feature NewsNewsPopular NewsRecent Newsവയനാട്

സിടി സിമുലേറ്റർ സംവിധാനംജില്ലയിലെ സിടി സ്കാനിംഗ് ആവശ്യമായി വരുന്ന മറ്റ് രോഗികൾക്കും പ്രയോജനപ്പെടുത്തണം: കോൺഗ്രസ്

പനമരം: അംബേദ്‌കർ ക്യാൻസർ സെന്ററിൽ സ്ഥാപിച്ച സിടി സിമുലേറ്റർ സംവിധാനം ജില്ലയിലെ സിടി സ്കാനിംഗ് ആവശ്യമായി വരുന്ന മറ്റ് രോഗികൾക്കും പ്രയോജനപ്പെടുത്തണമെന്ന് പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.മാനന്തവാടി മെഡിക്കൽ കോളേജിൽ നിലവിലുള്ള സി.ടി സ്‌കാൻ തകരാറിനായി ആറുമാസമായിട്ടും തകരാർ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല, ജില്ലയിലെ സി.ടി സ്ക‌ാൻ ആവശ്യമായി വരുന്ന ആദിവാസികൾ അടക്കമുള്ള രോഗികൾ സിറ്റി സ്കാനിന് വേണ്ടി പ്രൈവറ്റ് ആശുപത്രികളിൽ അഭയം പ്രാപിക്കേണ്ടി വരികയും ഭീമമായ തുക ചിലവഴിക്കേണ്ടി വരികയും ചെയ്യുകയാണ്,സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ്, കോടിക്കണക്കിന് രൂപ മുതൽമുടക്കി നാടിന് ഉപകാരപ്പെടേണ്ട ഒരു സംവിധാനം നോക്കുകുത്തിയായി മാറുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും,സിടി സ്ക‌ാൻ ആവശ്യമായി വരുന്ന സാധാരണക്കാർക്ക് ഉപകാരപ്പെടും വിധം എത്രയും പെട്ടെന്ന് സ്കാനിങ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ജിൻസൺ തുപ്പുംകര അധ്യക്ഷത വഹിച്ചു,എച്ച് ബി പ്രദീപ് മാസ്റ്റർ,കമ്മനമോഹനൻ, സിനോ പാറക്കാല,സി പി ശശിധരൻ, കെ.ജി ജോൺസൻ മാസ്റ്റർ, പ്രമോദ് മാസ്റ്റർ,ബെന്നി അരിഞ്ചേർമല, ഉഷാ വിജയൻ,വിനോദ് തോട്ടത്തിൽ, ഷാജി ജേക്കബ്, ജോസ് നിലമ്പനാട്ട്,നാസർ തുറക്ക, സാബു നീർവാരം എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *