ഡോ: ബി.ആര്‍. അംബേദ്കറിന്റെ സ്മാരകം പുതുക്കി നിര്‍മ്മിക്കണം: ബിജെപി
കല്‍പ്പറ്റ: ഭരണഘടനാ ശില്പി ഡോ: ബി.ആര്‍. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍അനുസ്മരണനവും പുഷ്പ്പാര്‍ച്ചനയും നടത്തി. പരിപാടി ബിജെപി ജില്ല പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്പി ഡോ: ബി.ആര്‍ അംബേദ്കറിനു വൈത്തിരിയില്‍ നിലവിലെ സ്മാരകം നിലനില്‍ക്കുന്ന സ്ഥലത്തു തന്നെ പുതിയ സ്മാരകം നിര്‍മ്മിക്കണമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ മാത്രമാണ് അദ്ദേഹത്തിന് ഉചിതമായ പരിഗണന നല്‍ല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയന്തി ദിനത്തോട് അനുബന്ധിച്ച് കല്‍പ്പറ്റയില്‍ വിവിധ ബൂത്തുകളില്‍ സേവ പ്രവര്‍ത്തനവും പുഷ്പാര്‍ച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് ശിവദാസന്‍ വിനായക അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം എം.ശാന്തകുമാരി, ഭരണഘടനാ ആമുഖം വായിച്ചു. അല്ലിറാണി, മനോജ്.വി.നരേന്ദ്രന്‍, കൃഷ്ണര്‍ വൈത്തിരി, അഖില്‍ കൃഷ്ണന്‍, ഷൈജു ചുണ്ടേല്‍, സുധീര്‍ എന്നിവര്‍ സംസാരിച്ചു. നിരവധി വര്‍ഷമായി സ്മാരകം സംരക്ഷിക്കുന്ന ബിഎസ്പി ജില്ലാ സെക്രട്ടറിയും ദലിദ് നേതാവുമായ രാമന്‍കുട്ടിയെ പ്രശാന്ത് മലവയല്‍ പൊന്നാട അണിയിച്ച് ആദരിച്ചു