Event More NewsFeature NewsNewsPoliticsPopular NewsRecent News

ഡോ. ബി. ആർ.അംബേദ്കർ തുടങ്ങി വച്ച പോരാട്ടങ്ങൾ തുടരണം

കൽപറ്റ: ഹിന്ദുത്വ വൽക്കരണവും, സ്വകാര്യ വൽക്കരണവും നിർബാധം തുടരുമ്പോൾ മനുവാദി നിയമങ്ങളെ ശക്തമായി ചെറുത്തു തോൽപ്പിക്കാൻ കൂടുതൽ ഐക്യത്തോടെ മുന്നോട്ടു വരണമെന്നും, ഭരണ ഘടന നൽകിയ പരിരക്ഷ സംരക്ഷി ക്കേണ്ടത് എല്ലാ പൗരൻമാരുടെയും കടമ യാണെന്നും സാമൂഹ കെ സ്വാതന്ത്ര്യത്തിനും , പൗരാവ കാശത്തിനും വേണ്ടിയുള്ള പോരാട്ടം നിർബാധം തുടരണമെന്നും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ . കെ ഏബ്രഹാം ചൂണ്ടിക്കാട്ടി. ആദി വാസികളുടെ സംസ്കാരവും , ആചാരങ്ങളും പരിഗണിക്കാതെ ഒരു സമൂഹത്തെ പോക്സോ നിയമത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ പൊതു സമൂഹം ഐക്യപെട്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ. ബി.ആർ അംബേദ്ക്കറുടെ ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ലോക വിജ്ഞാന ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് കൗൺസിൽ ,അയ്യൻകാളി ട്രസ്റ്റിൻ്റെ സഹകരണത്തോടെ കൽപറ്റയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ ഡോ . എ.സനൽകുമാർ അധ്യക്ഷത വഹിച്ചു. ശ്രീജി ജോസഫ്, വൈ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *