ചിത്ര പ്രദർശനം ആരംഭിച്ചു
പൂക്കോട് : തടാക പരിസരത്തുള്ള പൂക്കോട് അഡ്വഞ്ചർ പാർക്കിൽ പ്രശസ്തരായ ചിത്രകാരന്മാരുടെ 2 മാസം നീണ്ടു നിൽക്കുന്ന ചിത്രപ്രദർശനം ആരംഭിച്ചു. പ്രശസ്ത ചിത്രകാരനും പൂക്കോട് ഗുരുകുലം അന്തേവാസിയുമായിരുന്ന ഡോ. ജീൻ ലേക്ഷാർട്ടി ൻ്റെ സ്മരണ പുതുക്കുന്നതിൻ്റെ ഭാഗമായി സ്വാമി ജെ എൽ അശ്ചര്യചര്യ ട്രസ്റ്റിൻ്റെ കീഴിൽ ആണ് ചിത്രപ്രദർശനം.
പ്രദർശനത്തിൻ്റെ ഉദ്ഘാടനം അഡ്വ. പി.ചാത്തുക്കുട്ടി നിർവഹിച്ചു.
പ്രശസ്ത ചിത്രകാരൻ അബു പൂക്കോടി ൻ്റെ ചിത്രങ്ങൾ ഓയിൽ കാൻവാസ് അക്രിലിക് എന്നിവയിൽ വരച്ച ചിത്രങ്ങളും പ്രസാദ് ബത്തേരിയുടെ ചിത്രങ്ങളും ഉണ്ട്.
പ്രശസ്ത ചിത്രകാരി ഡിഡിയുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. വളർന്നു വരുന്ന പുതു തലമുറയുടെ
ഫോട്ടോഗ്രാഫറും ചിത്രകാരനും ശ സക്കീർ ഹുസൈൻ്റെ ഫോട്ടോഗ്രാഫിയും ചിത്രപ്രദർശനതിൻ്റെ മാറ്റു കൂട്ടുന്നു.
കൂടാതെ രമേശ് ബെംഗളൂരു, പ്രസന്ന പോണ്ടിച്ചേരി, മോഹനൻ ഊട്ടി , ഷാജി സുരേഷ് എന്നിവരുടെ ചിത്രങ്ങളും പ്രദർശന നഗരിയിൽ ഉണ്ട്.
പ്രസാദ് ബത്തേരി, അബു പൂക്കോട്, റിയാസ് കോഴിക്കോട്, അബ്ബാസ് കോഴിക്കോട്, അയിഷ, ആമിന എന്നിവർ സംസാരിച്ചു