ക്ഷേത്രത്സവത്തിന് കുടിവെള്ളം മഹല്ല് കമ്മിറ്റി വക
മാനന്തവാടി : ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള താലപ്പൊലിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കുടിവെള്ളം കൈമാറി സ്ഥലം മഹല്ല് കമ്മറ്റി . വെള്ളമുണ്ട പാടാരി ശ്രീവേട്ടക്കൊരുമകന്‍ ഭഗവതി ക്ഷേത്രേത്സവത്തിനാണ് തൊട്ടടുത്ത സിറ്റി ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിയുടെ വകയായി സ്നേഹജലം നല്‍കി മാതൃകയായത്. ഉത്സവാഘോഷവേദിയില്‍ കമ്മറ്റി ഭാരവാഹികളെ ക്ഷണിച്ചുവരുത്തി ക്ഷേത്രകമ്മറ്റി സൗഹൃദം പങ്കുവെച്ചു. നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്ന താലപ്പൊലി ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കുടിവെള്ളം നല്‍കാന്‍ മഹല്ല് കമ്മറ്റി തയ്യാറായി. മഹല്ല് കമ്മറ്റി ഭാരവാഹികളായ ടി നാസര്‍, ആര്‍ വി നാസര്‍, ടി സുലൈമാന്‍ മഹല്ല് കമ്മറ്റി ഉപദേശകസമിതി ചെയര്‍മാന്‍ പി കെ മൊയ്തു,തുടങ്ങിയവരില്‍ നിന്നും ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട് എന്‍ കെ മോഹന്‍കുമാര്‍, സെക്രട്ടറി വി ജിതേഷ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളം,ഭഗവതിതോറ്റം, കളമെഴുത്ത് പാട്ട്,തേങ്ങയേറും കലശവും വിവിധ കലാപരിപാടികള്‍ തുടങ്ങിയവയുണ്ടായിരുന്നു.മൂന്ന് ദിവസത്തെ ഉത്സവാഘോഷം വെള്ളിയാഴ്ച സമാപിച്ചു