ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
വൈത്തിരി: ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. വൈത്തിരി സെന്റ് ജോസഫ് ദേവാലയത്തില്‍, വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തില്‍, ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് സെമിനാര്‍. ഇടവക വികാരി റവ.ഫാ. ജോണ്‍സണ്‍ കൊച്ചു പറമ്പില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സാബു കെ. ജെ. അധ്യക്ഷനായി. ഇടവക വിദ്യാഭ്യാസ സമിതി കോഡിനേറ്റര്‍ മിനി ദേവസ്സി, ആനിമേറ്റര്‍ സിസ്റ്റര്‍ ജിജി സെബാസ്റ്റ്യന്‍, ബിനു ആന്റണി,അരുള്‍ സമ്പത്ത് എന്നിവര്‍ സംസാരിച്ചു. . ശശിധരന്‍ കെ.എം (സബ്ബ് ഇന്‍സ്‌പെക്ടര്‍, അസി. ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ ജനമൈത്രി പോലീസ് വയനാട്), സംഗീത എം. ആര്‍ (ഫാമിലി കൗണ്‍സിലര്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്‌റ്), ദീപ (എസ്.പി.സി. പ്രൊജക്റ്റ് കോഡിനേറ്റര്‍) എന്നിവര്‍ ക്ലാസ് നയിച്ചു.