എൻ എസ് എസ് നിർമ്മിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു
ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, പനമരം ആറാം മൈൽ പഴഞ്ചേരി കുന്ന് ഉന്നതിയിലെ ജനങ്ങൾക്കായി നിർമ്മിച്ച പൊതു കിണറിന്റെ സമർപ്പണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ ആഷിക് നിർവഹിച്ചു. ഡബ്ല്യൂ എം ഒ ഐ ജി കോളേജ് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നിർമ്മിച്ച പൊതു കിണർ പ്രദേശവാസികളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് പറഞ്ഞു.
ജനകീയമായി നിർമ്മിച്ച പൊതു കിണർ, ശുദ്ധമായ കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
പൊതുകിണർ നിർമ്മാണത്തിനായി എൻ എസ് എസ് വോളന്റീർസ് സമാഹരിച്ച തുക കോളേജ് കൺവീനർ ഡോ: കെ ടി അഷ്‌റഫ്, നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് ശ്രീ ഖാസിം പുഴക്കലിനു കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ മൊയ്‌ദു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെറീന എം എ, അബ്ദുള്ള ഹാജി,
ആയാർ മൊയ്‌തുട്ടി
ഉള്ളിശ്ശേരി, കെ വി സുരേന്ദ്രൻ, അശോകൻ കല്ലിങ്ങൽ, തോമസ് ആര്യപ്പള്ളി എന്നിവർ സംസാരിച്ചു