Feature NewsNewsPopular NewsRecent Newsവയനാട്

ക്ഷീരകർഷകർക്ക് 3.22 കോടി രൂപയുടെ സഹായം വിതരണം ചെയ്തു.

ബത്തേരി : ക്ഷീരകര്‍ഷകര്‍ക്ക് 3.22 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. ബത്തേരി പാല്‍ വിതരണ സഹകരണ സംഘം 2024-25 വര്‍ഷത്തില്‍ പാല്‍ അളന്ന 2910 ക്ഷീരകര്‍ഷകര്‍ക്കാണ് തുക വിതരണം ചെയ്തത്. 2024- 25 കാലയളവില്‍ സംഘത്തില്‍ അളന്ന 10763071 ലിറ്റര്‍ പാലിന് ലിറ്ററിന് മൂന്ന് രൂപ വീതവും കൂടാതെ ഓണത്തിന് നല്‍കിയ 90 ലക്ഷം രൂപ ഉള്‍പ്പെടെ 4.13 കോടി രൂപ അധിക വിലയായി വിതരണം ചെയ്തു. അധിക വില വിതരണം ടൗണ്‍ഹാളില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി മരുന്നുകള്‍, തൊഴുത്ത് കോണ്‍ക്രീറ്റ്, കോണ്‍ട്രിബ്യൂട്ടറി കാറ്റില്‍ ഡെത്ത് ഫണ്ട് കാലിത്തീറ്റ, പച്ചപ്പുല്ല് വിതരണ സബ്സിഡി തുടങ്ങിയ ആവശ്യങ്ങളിലായി 76 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് നല്‍കി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി കെ രമേശ് അധ്യക്ഷനായി. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി കെ സത്താര്‍, നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എ ഉസ്മാന്‍, നെന്മേനി പഞ്ചായത്തംഗം കെ വി ശശി, കാര്‍ഷിക വികസന ബേങ്ക് ചെയര്‍മാന്‍ വി വി ബേബി, ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ പി എച്ച് സിനാജുദ്ദീന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *