Feature NewsNewsPopular NewsRecent Newsകേരളം

കേരളത്തിൽ ഇന്ന്മുതൽ 23വരെ നിഴലില്ലാത്ത ദിവസങ്ങൾ…!

സൂര്യൻ നിഴലില്ലാത്ത ദിവസങ്ങൾ സമ്മാനിക്കുന്ന അത്ഭുത പ്രതിഭാസത്തിന് 11 മുതൽ 23 വരെ കേരളം സാക്ഷിയാകും. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ദൃശ്യമാകുന്ന പ്രതിഭാസം 23ന് കാസർകോട് അവസാനിക്കും സൂര്യൻ കൃത്യമായി തലയ്ക്ക് ക്കുമുകളിൽ വരുന്നതിനാലാണ് നിഴൽ ഇല്ലാതാകുന്നത്. ഇത്തരത്തിൽ രണ്ടുദിവസം മാത്രമാണിത് സംഭവിക്കുന്നത്. ഇതിനെ നിഴലില്ലാ ദിവസങ്ങൾ (സിറോ ഷാഡോ ഡേ) എന്നാണ് വിളിക്കുക ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിന്റെ ചരിവും സൂര്യനു ചുറ്റുമുള്ള ഭ്രമണവും ചേർന്നാണിത് ഒരുക്കുന്നത്.

ഇന്ത്യയിലിത് ഏപ്രിലിലും ആഗസ്തിലുമാണ്. ശാസ്ത്രസാഹി പരിഷത്ത്, പരിഷുത്ത് യുവ സമിതി എന്നിവയുടെയും സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഈ ദിവസ ങ്ങളിൽ ഭൂമിയുടെ ചുറ്റളവ് അളക്കാറുണ്ട്. നിഴലുള്ള സ്ഥലങ്ങളിലെ നിഴലിന്റെ നിളവും അവിടെ നിന്ന് നിഴലില്ലാ സ്ഥലങ്ങളിലേക്കുള്ള ദൂരവും ഉപയോഗിച്ചാ ണിത്.

Leave a Reply

Your email address will not be published. Required fields are marked *