Event More NewsFeature NewsNewsPoliticsPopular NewsRecent News

വെള്ളമുണ്ട കമ്പളം’ജുനൈദ് കൈപ്പണിക്കുംഅയ്യൂബ് തോട്ടോളിക്കും ഡൽഹികൃഷിജാഗരൺ അംഗീകാരം

കൽപ്പറ്റ:പുതിയ തലമുറ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കപ്പെടുവാൻ വേണ്ടി
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ആറുവാൾ തോട്ടോളി പാടത്ത് ‘ വെള്ളമുണ്ട കമ്പളം’എന്ന പേരിൽ സംഘടിപ്പിച്ച
കമ്പളനാട്ടി ഉത്സവത്തിന് നേതൃത്വം നൽകിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്കും മാതൃകാ ജൈവകർഷകൻ അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരന്റെ അംഗീകാരപത്രം ലഭിച്ചു.
കൽപ്പറ്റ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, ഡൽഹി കൃഷിജഗരൺ അധികൃതർക്കു വേണ്ടി പുരസ്‌കാരങ്ങൾ ഇരുവർക്കും കൈമാറി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാരായ ഷീബ ജോർജ്,ബിന്ദു ആർ,സൂപ്രണ്ട് ശ്രീജിത്ത്‌ കെ എസ് തുടങ്ങിയവർ സംസാരിച്ചു.
ഞാറു നടുമ്പോള്‍ തുടിയും ചീനിയും പാട്ടും ആട്ടവും ആയി വയല്‍വരമ്പത്തു നിന്നു ചെയ്യുന്ന ഗോത്ര സമുദായത്തിന്റെ സവിശേഷ പരമ്പരാഗത കലയാണ് കമ്പളം
കൃഷിയെ വിസ്മരിക്കുന്ന പുതിയ തലമുറയ്ക്ക് കൃഷി ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ്
നൽകുവാൻ കമ്പളനാട്ടി നല്‍കുന്ന പാഠങ്ങൾ പുതിയ തലമുറയിൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെ യാണ്‌ വെള്ളമുണ്ട കമ്പളം സംഘടിപ്പിച്ചത്.

താളബോധത്തിന്‍റെ കൃഷിയറിവുകളുമായി
വയനാടിന്റെ കാര്‍ഷികാവബോധത്തിന് ഊടും പാവും പകരുവാൻ വേണ്ടിയായിരുന്നു
വെള്ളമുണ്ട കമ്പളം
നടത്തിയത്. പരിപാടിയിൽ നിന്നും സന്ദേശവും പ്രചോദനവും ഉൾക്കൊണ്ട്‌ ജില്ലയിലാകെ പിന്നീട് നൂറുകണക്കിന് പേർ അന്യംനിന്നുപോകുന്ന കമ്പളനാട്ടി പുനരാവിഷ്കരിച്ചു മാതൃകയായി.

പരമ്പരാഗത കാർഷിക പാരമ്പര്യം പുതു തലമുറക്ക് കൈമാറുന്നതിനും നിലവിലുള്ള നെൽകർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി 2022 ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ആവിഷ്കരിച്ച കമ്പളനാട്ടി ഉത്സവം കർഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു

ഗോത്ര ജനതയുടെ തുടി താളത്തിനൊപ്പം നാട്ടി നടത്തിയതിനൊപ്പം പ്രദേശത്തെ അറുപതിലധികം മികച്ച കർഷകരെയും പരിപാടിയിൽ വെച്ച് ഡിവിഷന്റെ ഉപഹാരം നൽകി ആദരിച്ചിരുന്നു.
ആബാല വൃദ്ധം ജനങ്ങൾ പങ്കെടുത്ത വെള്ളമുണ്ട കമ്പളനാട്ടി അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
കമ്പളനാട്ടി ജൈവകൃഷിയുടെ പ്രോത്സാഹനത്തില്‍ ഊന്നിയാണ് നടത്തുന്നത്.കൃഷി ജീവശ്വാസമാണെന്ന ഉറച്ച വിശ്വാസവും താളവുമാണ് കമ്പളനാട്ടി നല്‍കുന്നത്.
വയലുകള്‍ സംരക്ഷിക്കേണ്ടതും നെല്‍കൃഷി സംരക്ഷിക്കേണ്ടതും വരുംതലമുറയുടെ നിലനില്‍പ്പിന് ആവശ്യമാണെന്ന ബോധ്യം കമ്പളനാട്ടിയിലൂടെ പകര്‍ന്നുനല്‍കുവാൻ സാധിക്കും

വൈറ്റ്ക്കോളർ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് വന്ന വ്യക്തിയാണ്
അയ്യൂബ് തോട്ടോളി.
സ്വന്തമായുള്ള സ്ഥലത്തും പാട്ടകൃഷിയും പങ്ക് കൃഷിയും ഒക്കെയായി പതിമൂന്ന് ഏക്കർ സ്ഥലത്ത്
പരമ്പരാഗത കൃഷികൾക്കൊപ്പം നൂതനവും പരീക്ഷണാത്മകവുമായ കൃഷികൾ ചെയ്തു വരികയാണ് അയൂബ്.
വിയറ്റ്നാം മാതൃകയിൽ കുരുമുളക് കൃഷിയും വാണിജ്യ അടിസ്ഥാനത്തിൽ പപ്പായ കൃഷിയും വയനാട്ടിൽ ആരംഭിച്ചത് അയ്യൂബ് തോട്ടളിയാണ്.
പപ്പായയിൽ നിന്ന് കറയെടുക്കുന്നത് അടക്കം കൃഷിയിൽ പുതിയവരുമാനത്തിന്റെ വഴികൾ തേടുന്നു.
കുരുമുളക്, കാപ്പി, തെങ്ങ് കവുങ്ങ്, ഏലം തുടങ്ങി പാഷൻ ഫ്രൂട്ട് പപ്പായ, പേര,
വിയറ്റ്നാം ഏർളി പ്ലാവ്, ഹൈെഡെൻസിറ്റി മാവ് കൃഷി, റംബുട്ടാൻ അവക്കാഡോ തുടങ്ങിയ ഫലവൃക്ഷങ്ങളും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.
14 തരം മുളകളുടെ 360 ചെടികൾ, മറയൂർചന്ദനം
എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
അനുബന്ധ മേഖലകളായി കോഴി, താറാവ്, 5 കുളങ്ങളിലായി മത്സ്യകൃഷി, നാടൻ പശു എന്നിവയുമുണ്ട്. നെല്ലും പച്ചക്കറികളും മറ്റുൽപന്നങ്ങളും ആവശ്യക്കാർക്ക് സോഷ്യൽ മീഡിയയെ ഉപയോഗപെടുത്തി നേരിട്ടെത്തിച്ച് വിപണിയും മികച്ച വിലയും ഉറപ്പുവരുത്തുന്നു.
എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ കുടുംബകൃഷി അവാർഡ്, ഹരിത കീർത്തി അവാർഡ്
ആന്മയുടെ സമ്മിശ്ര കർഷക അവാർഡ്,മാതൃഭൂമി ചാനലിന്റെ കൃഷിഭൂമി പുരസ്കാരം,കർഷകമിത്ര അവാർഡ് , കൈരളി കതിർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അയ്യൂബ് തോട്ടോളിക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ ജനപ്രതിനിധിയാണ്‌.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ,
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം,
മാതൃകാ പൊതുപ്രവർത്തകനുള്ള
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത്‌ അംഗ ത്തിനുള്ള ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്ക് ജുനൈദ് കൈപ്പാണി അർഹനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *